ഇളങ്ങുളം: കൂരാലി കോളനി ഭാഗത്തെ മാടക്കടയ്ക്ക് തീയിട്ട കേസിലെ പ്രതിയെ പൊൻകുന്നം പൊലീസ് അറസ്റ്റ്‌ചെയ്തു. കൂരാലി വയലുങ്കൽപ്പടി കുന്നത്ത് ഗോപകുമാർ ( കണ്ണൻ 35 )ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
കഴിഞ്ഞ മാസം 20 ന് പുലർച്ചെയായിരുന്നു തീപിടുത്തം. കടയിൽ ഉണ്ടായിരുന്ന പലചരക്കു സാധനങ്ങളും പച്ചക്കറികളും കത്തിനശിച്ചിരുന്നു. കൂരാലി കൊല്ലാരാത്ത് സീനത്ത് നൗഷാദിന്റേതാണ് മാടക്കട.