മുണ്ടക്കയം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷൻ സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ കൗൺസിൽ അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ ,യൂണിയൻ സെക്രട്ടറി അഡ്വ. പി.ജിരാജ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ഡോ.പി.അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ എ .കെ രാജപ്പൻ ഏന്തയാർ, സി.എൻ മോഹനൻ പുഞ്ചവയൽ, പി.എ വിശ്വംഭരൻ കൊടുങ്ങ, എം.എ ഷിനു പനക്കച്ചിറ, വിപിൻ കെ.മോഹൻ തുടങ്ങിയവർ പങ്കെടുത്തു .