കടുത്തുരുത്തി: കല്ലറ നൂറ്റിപ്പത്ത് ചിറഭാഗത്ത് പാറയിൽ ശ്രീകാന്തിനെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവായത്. ഉത്തരവ് ലംഘിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കല്ലറ, മുട്ടാർ എന്നീ പ്രദേശങ്ങളിൽ 2012 മുതൽ കവർച്ച, ദേഹോപദ്രവം, കൊലപാതകശ്രമം, കടകളിലും വീടുകളിലും അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയും 2015-ൽ കാപ്പാ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി.