നെടുംകുന്നം: പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തി. കാര്യമായ തുക നഷ്ടമായിട്ടില്ലെന്നാണ് നിഗമനം. പുന്നവേലി ചെറുപുഷ്പം പള്ളിയുടെ പത്തായപ്പാറയിലെ കുരിശടിയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ബുധനാഴ്ച രാവിലെ ഇതുവഴി എത്തിയ യാത്രക്കാരനാണ് നേർച്ചപ്പെട്ടി തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം പള്ളി അധികൃതരെ അറിയിച്ചു. പള്ളി അധികൃതർ പൊലീസിൽ അറിയിച്ചു. നേർച്ചപ്പെട്ടിയിലെ പണം കഴിഞ്ഞ ദിവസംപള്ളി അധികൃതർ തുറന്ന് എടുത്തിരുന്നതിനാൽ വലിയ തുക നഷ്ടമായില്ലെന്ന് കരുതുന്നു. കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.