അയ്മനം: സതീഷ് കുമാർ മണലേൽ എഴുതിയ അയ്മനത്തെ എന്റെ പൂന്തോട്ടം എന്ന സൗഹൃദ സമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച 3.30 ന് അയ്മനം എസ്.എൻ.ഡി.പി. ഹാളിൽ നടക്കും. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ റിട്ട. ജസ്റ്റീസ് കെ. ടി.തോമസ് ആദ്യ കോപ്പി മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലറും കോട്ടയം എൽ.ഐ.സി ബ്രാഞ്ചിലെ ചീഫ് ലൈഫ് ഇൻഷ്വറൻസ് അഡ്വൈസറുമാണ് ഗ്രന്ഥകാരൻ. മണലേൽ ബുക്‌സാണ് പ്രസാധകർ.