aa

കോട്ടയം : ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ഹാർഡ് വെയർ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീണബാങ്ക് ജീവനക്കാർ ധർണ നടത്തി. കോട്ടയം റീജിയണൽ ഓഫീസ് പടിക്കൽ അഡ്വ. കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബില്ലി ഗ്രഹാം അദ്ധ്യക്ഷത വഹിച്ചു. എബിൻ.എം. ചെറിയാൻ മനീഷ്.എം.എം, കെ.പി. ഷാ ,തോമസ് .എം.യു, രാജേഷ് ദിവാകരൻ, വി.ആർ. പ്രസാദ്. എ. സജീവ്, വി.പി. ശ്രീരാമൻ എന്നിവർ സംസാരിച്ചു.