വൈക്കം : തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്റി അഹമ്മദ് ദേവർകോവിലിന് ഇൻഡ്യൻ നാഷണൽ ലീഗ് വൈക്കം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് കെ.എസ് മാഹിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ കുഞ്ഞ് കുട്ടോപ്പറമ്പിൽ, ആസാദ്, ഷൈല സക്കീർ, ഷൈജ സുനീർ എന്നിവർ പ്രസംഗിച്ചു.