വൈക്കം : കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ സംഘാടകരിൽ പ്രധാനിയും മുൻമന്ത്റിയുമായ പി.എസ്.ശ്രീനിവാസന്റെ 24ാം ചരമവാർഷികാനുസ്മരണം സി.പി.ഐയുടെ നേതൃത്വത്തിൽ ആചരിച്ചു. തലയാഴം പി.എസ് ശ്രീനിവാസൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സി.പി.ഐ ജില്ലാ എക്‌സി. അംഗം പി.സുഗതൻ ഉദ്ഘാടനം ചെയ്തു. മികച്ച സംഘാടകനും പ്രക്ഷോഭകാരിയും പാർലമെന്റേറിയനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നു പി.എസ് ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മണ്ഡലം സെക്രട്ടറിയേ​റ്റ് അംഗം പി.എസ് പുഷ്‌ക്കരൻ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഡി.ബാബു എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മി​റ്റി സെക്രട്ടറിമാരായ ടി.സി പുഷ്പരാജൻ, ജെ.പി ഷാജി, ബെന്നി തോമസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.