kanchavu-pidichu

വൈക്കം : ഇറുമ്പയം കരയിൽ കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോയുടെ വീടിന്റെ അടുത്തുള്ള ഷെഡിൽ നിന്ന് 35 ലി​റ്റർ വാ​റ്റ് ചാരായവും, 01.415 കി.ഗ്രാം കഞ്ചാവും, 6 പാക്ക​റ്റ് ഹാൻസും വാ​റ്റുപകരണവും എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു.ടി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവിലുള്ള അനിൽ ചാക്കോയ്ക്കായി അന്വേഷണം ഊർജിതമാക്കി. വില്പനക്കായി 35 ചെറിയ പായ്ക്ക​റ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടത്. വിപണിയിൽ ഒന്നര ലക്ഷം രൂപ ഇതിന് വിലവരും.