വൈക്കം : പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ സ്മൃതി സമാപിച്ചു. പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയിൽ നടന്ന പുസ്തകത്താളിലൂടെ ബഷീർ വായനാനുഭവം പങ്കുവയ്ക്കൽ നാടക പ്രവർത്തകനും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മെമ്പറുമായ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അംബരിഷ്ജി വാസു മോഡറേറ്ററായിരുന്നു. കെ.കെ.ശശികുമാർ, പ്രൊഫ. പാർവതിചന്ദ്ര, കെ.ആർ.ബീന, അഡ്വ.രമണൻകടമ്പറ, പി.ആർ.സാബു, എസ്.മായ ദേവി, ഇ.കെ.സോമൻ, കെ.പി.ഷാ, കെ.എൻ.കാർത്തികേയൻ, ബി.അനിൽകുമാർ ,അനഘ അജികുമാർ, ഇ.ജി.സാബു, അപർണ്ണ, ജയപ്രകാശ് എന്നിവർ കൃതികൾ പരിചയപ്പെടുത്തി.