കട്ടപ്പന: തിരുവാതിര ഞാറ്റുവേലയുടെ സമാപന ദിനത്തിൽ ചെറുകിട കർഷക ഫെഡറേഷൻ പീരുമേട് നിയോജക മണ്ഡലത്തിലെ മാതൃകാ കർഷകരെ ആദരിച്ചു. മാതൃക കുരുമുളക് കർഷകൻ ഉപ്പുതറ മുകളേൽ മത്തായി തോമസ്, സമഗ്രവിള കർഷകൻ അയ്യപ്പൻകോവിൽ ഉപ്പൂട്ടിൽ റോയി എന്നിവർക്ക് വീടുകളിലെത്തി ഉപഹാരം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ, ഭാരവാഹികളായ രജേന്ദ്രൻ മാരിയിൽ, പി.പി. മാത്യു, ബാബു തോമസ്, എം.ടി. തോമസ്, തോമസ് മാത്യു, തോമസ് ജോസഫ് എന്നിവർ പങ്കെടുത്തു.