ചങ്ങനാശേരി :ചീരഞ്ചിറ സീഡ്‌സ് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി പരിപാലിച്ചു പോരുന്ന സീഡ്‌സ്‌ വയലോരം വഴിയോര വിശ്രമകേന്ദ്രം പദ്ധതി പ്രദേശം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ സന്ദർശിച്ചു. പ്രസിഡന്റ് റോബിൻ ചിറത്തലക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബിന്റെ മുൻ പ്രസിഡന്റ് ടോം നാകത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കേരി, മനോജ് വർഗീസ്, ബിജു കൈനിക്കര, അഭിലാഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.