കാഞ്ഞിരപ്പള്ളി: സ്വാമി പ്രകാശാനന്ദയുടെ വേർപാടിൽ ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. അനുസ്മരണ യോഗം പള്ളിക്കത്തോട് പഞ്ചായത്തംഗം ബാബു വീട്ടിക്കൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് മനു പള്ളിക്കത്തോട് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.വൈ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എം.വി,സെക്രട്ടറി ജയകുമാർ, ട്രഷറർ വിജയകുമാർ, ജനറൽ സെക്രട്ടറി അനൂപ് രാജു, മണ്ഡലം വൈസ് പ്രസിഡന്റ് അജി കെ.എസ്, മണ്ഡലം പ്രസിഡന്റ് അഖിൽ മരുതനാൽ,സെക്രട്ടറി രാജീവ് രാജു തുടങ്ങിയവർ പങ്കെടുത്തു.