മാടപ്പള്ളി : ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മാടപ്പള്ളി ദീപാസദനത്തിൽ മൃദുൽ മനോജ് (ഉണ്ണി -22) നാണ് സാരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെ മാടപ്പള്ളി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. മൃദുലും സുഹൃത്തും രണ്ട് ബൈക്കുകളിലായി ക്ഷേത്രത്തിനു സമീപത്തെ വളവിൽ എത്തിയപ്പോൾ മൃദുൽ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ എത്തിയ സെയിൽസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.