nattuchantha

എലിക്കുളം : എലിക്കുളം നാട്ടുചന്തയുടെ രണ്ടാംവാർഷികം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഏറ്റെടുക്കാൻ കർഷകർക്ക് പ്രചോദനം നൽകാൻ കർഷകകൂട്ടായ്മകൾക്കാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ജോസ്‌മോൻ മുണ്ടക്കൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിൽവി വിത്സൻ, ബ്ലോക്ക്പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, കൃഷി ഓഫീസർ നിസ ലത്തീഫ്, എം.പി.സുമംഗലാദേവി, സെബാസ്റ്റ്യൻ പാറയ്ക്കൽ, മാത്യൂസ് പെരുമനങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.