ചിറക്കടവ്: എസ്.ആർ.വി എൻ.എസ്.എസ് വി.എച്ച്.എസ്.എസിൽ കേരളാ സോഷ്യൽ ഫോറസ്ട്രിയും വനം വന്യജീവി വകുപ്പും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുള്ള വിദ്യാവനം പദ്ധതി തുടങ്ങി. സ്‌കൂളിൽ അഞ്ച് സെന്റ് ഭൂമിയിൽ കൃത്രിമവനം ഒരുക്കുന്നതാണ് പദ്ധതി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.കെ അനിൽകുമാർ ആദ്ധ്യക്ഷനായി . ഹെഡ്മാസ്റ്റർ കെ.ലാൽ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഉദ്യോഗസ്ഥൻ ഡോ.ജി പ്രസാദ്, ബി.രവീന്ദ്രൻ നായർ, ഷാജി പാമ്പൂരി, കെ.സി.ബിനുകുമാർ പ്രിൻസിപ്പൽ സി.എസ്.ശ്രീകല, ബി ശ്രീകുമാർ, പി.ജി.രാജീവ് കുമാർ എന്നിവർ സന്ദേശം നൽകി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.ബി ജയനും റേഞ്ച് ഓഫീസർ ജോജി ജോണുമാണ് വിദ്യാവനനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.