പാലാ : കെ.ആർ. ഗൗരിയമ്മയുടെ 103-ാം ജന്മദിനത്തിൽ ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. പാലാ ജ്യോതിസ് സ്‌കൂൾ ഫോർ ചിൽഡ്രൻ വിത്ത് ചലഞ്ചസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായവും നൽകി. മാണി സി. കാപ്പൻ എം.എൽ.എ ജ്യോതിസ് ഭവൻ ഡയറക്ടർ വി.കെ. ഷാജിമോന് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ജില്ലാ സെക്രട്ടറി ടി.ആർ. മദൻലാൽ അദ്ധ്യക്ഷത വഹിച്ചു. പാലാ നിയോജകണ്ഡലം പ്രസിഡന്റ് കെ.ഗോപി, സംസ്ഥാനകമ്മിറ്റിയംഗം വിശ്വൻ തണ്ടുംപുറത്ത്, ജില്ലാ പ്രസിഡന്റ് ഇ.ആർ. മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.