കുറവിലങ്ങാട് : കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പി. തോമസ് ചാഴികാടൻ എം.പി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.സുനിൽ, ബൈജു ജോൺ പുതിയിടത്തുചാലിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കല്ലുപുര, ബെൽജി ഇമ്മാനുവൽ, ജോണി പി.സ്റ്റീഫൻ, കോമളവല്ലി രവീന്ദ്രൻ, സുഷ്മ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.എം.മാത്യു, ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ആക്ഷൻ കൗൺസിൽ കൺവീനർമാരായ സദാനന്ദ ശങ്കർ , ജോജോ ആളോത്ത്, സിബി മാണി എന്നിവർ പ്രസംഗിച്ചു.