കോട്ടയം : ജില്ലയിൽ 18 വയസിന് മുകളിലുള്ളവർക്ക് 12 മുതൽ 19 വരെ കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് നാളെ രാവിലെ 11 മുതൽ ബുക്ക് ചെയ്യാം. www.cowin.gov.in എന്ന പോർട്ടലിലാണ് രജിസ്‌ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാർ മാത്രം ഓൺലൈൻ ബുക്കിംഗ് നടത്തിയാൽ മതിയാകും. ജില്ലയിൽ ഇന്നലെ ലഭ്യമായതിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്കായി നീക്കി വച്ചതിനു ശേഷമുള്ള വാക്‌സിനാണ് ഒന്നാം ഡോസുകാർക്ക് നൽകുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ പട്ടിക എല്ലാ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തിൽതന്നെ മുൻഗണനാ ക്രമത്തിൽ ഇവർക്ക് വാക്‌സിൻ നൽകി വരികയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. രണ്ടാം ഡോസുകാർ വാക്‌സിനേഷനായി ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂൾ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതനുസരിച്ച് പ്രകാരം വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും.