വൈക്കം ; ചെമ്മനത്തുകര ഗവ.യു.പി. സ്‌കൂൾ പ്രതിഭാ കേന്ദ്രം കൈരളി ഗ്രന്ഥശാലയിൽ ടി.വി.പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.കെ. കിഷോർ അദ്ധ്യഷത വഹിച്ചു. കൈരളി ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സിനി ഷാജി, പ്രധാനാധ്യാപിക സീമ ജയദേവൻ എസ്.എം.സി. ചെയർമാൻ കെ.പി. സതീശൻ , കൈരളി ഗ്രന്ഥശാലാ രക്ഷാധികാരി വി.വി. കനകാംബരൻ, പ്രതിഭാ കേന്ദ്രം ടീച്ചർ കാവ്യാ കനകാംബരൻ , എം.പി.ടി.എ പ്രസിഡന്റ് ശൈലജ രജിമോൻ, അദ്ധ്യാപകൻ ഡോ.എം.എസ്. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു