വൈക്കം : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ ഭവനരഹിതർക്ക് സൗജന്യമായി നിർമ്മിച്ചുനൽകുന്ന വീടുകളിൽ 10 വീടുകളുടെ താക്കോൽ ദാനവും , 30 വീടുകളുടെ ശിലാസ്ഥാപനവും മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. 12 ന് രാവിലെ 11.30ന് വല്ലകം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഗവർണർ കെ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ.ആശ, മോൻസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത്, ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി എന്നിവർ പങ്കെടുക്കും. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഗുണഭോക്താക്കളെ കണ്ടെത്തി സൗജന്യമായി നൽകിയ സ്ഥലത്ത് 12 വീടുകൾ നിർമ്മിച്ചു നൽകുന്നത് കൊയിലോൺ വെസ്റ്റ് എൻഡ് റോട്ടറി ക്ലബാണ്. വല്ലകം സെന്റ് മേരീസ് ചർച്ച് സൗജന്യമായി നൽകിയ സ്ഥലത്ത് മൂന്നു വീടുകൾ നിർമ്മിച്ചു നൽകുന്നത് വൈക്കം റോട്ടറി ക്ലബാണ്.
കുമരകത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 35 വീടുകൾ പൂർത്തിയായിവരുന്നതായി ചെയർമാൻ മുൻ ഡിസിട്രിക്ട് ഗവർണർ ഇ.കെ.ലൂക്കും, ക്ലബ് പ്രസിഡന്റ് സണ്ണികുര്യാക്കോസും, ജോഷി ജോസഫും അറിയിച്ചു.