വൈക്കം : വാട്ടർഅതോറിട്ടിയുടെ വിവിധ സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വാട്ടർകണക്ഷൻ നമ്പർ (കൺസ്യൂമർ നമ്പർ) മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം. ഇനിയും ഫോൺ നമ്പറുകൾ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ജലഅതോറിറ്റി വെബ്സൈറ്റായ www.epay.kwa.kerala.gov.in , അക്ഷയകേന്ദ്രങ്ങൾ വഴിയോ, വൈക്കം ഓഫീസ് മുഖാന്തിരമോ ബന്ധിപ്പിക്കാവുന്നതാണ്. വെള്ളക്കരം ബിൽ, മീറ്റർ റീഡിംഗ്,പണമടച്ച വിവരങ്ങൾ, കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ മുതലായവ ഇങ്ങനെ ബന്ധിപ്പിക്കുന്ന ഫോൺ നമ്പറിലേയ്ക്ക് ഉപഭോക്താക്കൾക്ക് എസ്.എം.എസ് ആയി ലഭിക്കും. ഫോൺ നമ്പർ ബന്ധിപ്പിക്കുന്നതിന് 15 നകം 04829 231204, 9496415707 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.