ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയ്ക്ക് സ്വീകരണവും പഠനോപകരണ വിതരണവും നടന്നു. പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളിലെ ഓൺലൈൻ സംവിധാനത്തിന് മാർഗമില്ലാത്ത 16 വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോൺ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനി രാജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡാർളി റ്റെജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുജാ ലാൽ, പഞ്ചായത്ത് അംഗങ്ങളായ പാപ്പച്ചൻ, സിബിച്ചൻ ഒട്ടത്തിൽ, ജയിംസ് വേഷ്ണാൽ,ഗീതാ ശശിധരൻ, മുബാഷ്, കരുണാകരൻ, രജനി ശ്രീജിത്ത്, ത്രേസ്യാമ്മ, ഷൈനി ജോജോ തുടങ്ങിയവർ പങ്കെടുത്തു.