വൈക്കം : പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ജോയിൻ കൗൺസിൽ വനിതാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം സിവിൽ സ്​റ്റേഷൻ പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി. വൈക്കം എംഎൽഎ സി കെ ആശ സമരം ഉദ്ഘാടനം ചെയ്തു.വനിതാ കമ്മ​റ്റി മേഖലാ പ്രസിഡന്റ് മഞ്ജുമോൾ കെ.അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മ​റ്റി സംസ്ഥാന കമ്മി​റ്റി അംഗം പ്രീതി പ്രഹ്ലാദ്, വനിതാ കമ്മി​റ്റി മേഖല സെക്രട്ടറി ഷൈമ കെ. പി, ജോയിന്റ് സംസ്ഥാന കൗൺസിൽ അംഗം ആർ.സുരേഷ്, മേഖലാ സെക്രട്ടറി അജിൻലാൽ.പി എന്നിവർ പ്രസംഗിച്ചു.