അയർക്കുന്നം : ചെത്തികുളം ടൂറിസം പദ്ധതിപ്രദേശം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 1.26 കോടിയും, ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 10 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷവും ചേർത്ത് 1.42 കോടി രൂപ മുടക്കിയാണ് നിർമാണം. പൂർത്തീകരണത്തിലേയ്ക്ക് എത്തുന്നതിന്റെ ഭാഗമായി പാതയോരത്ത് ഹാന്റെ റീൽ പിടിപ്പിക്കുന്നതിന് പത്തു ലക്ഷം രൂപ കൂടി എം.എൽ.എ. ഫണ്ടിൽ നിന്ന് വകയിരിത്തിയിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഇരിപ്പിടങ്ങളും, മിനി പാർക്കുകളും, ഹോംസ്റ്റേകളും, മീനിച്ചിലാറിലൂടെ സഞ്ചരിക്കുന്നതിന് കൊട്ടവഞ്ചികളും, മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കും. അപൂർവയിനം ഷഡ്പദങ്ങൾ, വിവിധയിനം സസ്യങ്ങൾ എന്നിവ പദ്ധതിപ്രദേശത്ത് തയ്യാറാവും. പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ, ലിസമ്മ ബേബി, ജിജി നാകമറ്റം, പഞ്ചായത്തംഗം അരവിന്ദ് വി. കണ്ണൻ, കെ.എസ്. മുരളീകൃഷ്ണൻ , ഏബ്രഹാം ഫിലിപ്പ്, ടോംസൺ ചക്കുപാറ, കെ.സി. ഐപ്പ്, ബിനോയ് നീറിക്കാട്, എം.ജി. ഗോപാലൻ, ഷിനു ചെറിയാന്തറയിൽ, റ്റി.കെ.സോമൻ , വിനോദ് മോനിപ്പള്ളി, രാജു മണവത്തു കരോട്ട്,ബാബു തോട്ടം തുടങ്ങിയവരും ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.