ഏഴച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം 'കാവിൻപുറത്തമ്മ' വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 17 മുതൽ രാമായണ പ്രശ്‌നോത്തരി നടത്തും. ഗൂഗിൾ മീറ്റിലൂടെയാണ് മത്സരം. കർക്കടക മാസം മുഴുവൻ നീണ്ടു നിൽക്കുന്ന രീതിയിൽ മൂന്നുഘട്ടമായാണ് മത്സരങ്ങൾ. സാഹിത്യകാരൻ രവി പുലിയന്നൂർ (ക്വിസ് മാസ്റ്റർ), രാമപുരം നാലമ്പല ദർശന സമിതി പി.ആർ.ഒ കെ.കെ.വിനു കൂട്ടുങ്കൽ (കൺവീനർ) എന്നിവർ നേതൃത്വം നൽകും. വിജയികൾക്ക് പ്രശംസാ ഫലകം ഉൾപ്പെടെ വിവിധ സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 14 ന് മുമ്പായി 8281 525215 ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. ജാതി മത പ്രായ ഭേദമെന്യേ ആർക്കും പങ്കെടുക്കാം.