കടനാട് : കടനാട് പഞ്ചായത്തിൽ നിശ്ചിത ദിവസത്തിന് ശേഷവും വാക്‌സിൻ ലഭിക്കാത്ത നിരവധി ആളുകൾ ഉള്ളതിനാൽ അടിയന്തിരമായി സ്‌പോട്ട് വാക്‌സിനേഷൻ ലഭ്യമാക്കി പ്രിതിസന്ധി പരിഹരിക്കണമെന്ന് കടനാട് ഗ്രാമപഞ്ചയത്ത് കമ്മിറ്റി ജില്ലാ കളക്ടർ,ഡി.എം.ഒ എന്നിവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉഷാ രാജു അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സെൻ സി പുതുപ്പറമ്പിൽ, മെമ്പർമാരായ ജെയ്‌സൺ പുത്തൻകണ്ടം, ജിജി തമ്പി, ജെയ്‌സി സണ്ണി, സോമൻ വി ജി, ബിന്ദു ജേക്കബ്, മധു കെ ആർ,ബിന്ദു ബിനു,മെർലിൻ റൂബി ജെയ്‌സൺ,സിബി ചക്കാല,ഗ്രേസി ജോർജ്,ജോസ് പ്ലാശനാൽ,റീത്താമ്മ ജോർജ്, മെഡിക്കൽ ഓഫീസർ ഡോ. വിവേക്, ആശാവർക്കർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.