പാലാ : മരിയസദനത്തിലെ 238 പേർക്ക് ഉടൻ രണ്ടാംഘട്ട വാക്‌സിനും, 150പേർക്ക് ഒന്നാംഘട്ട വാക്‌സിനും വിതരണം ചെയുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ആവശ്യപ്പെട്ടു. നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഓൺലൈൻ, ബുക്കിംഗ് സംവിധാനത്തിലൂടെയാണ് വാക്‌സിൻ വിതരണം. എന്നാൽ നിലവിൽ വാക്‌സിൻ ദൗർലഭ്യം കാരണമാവാം നഗരസഭ പ്രദേശത്ത് 84 ദിവസം കഴിഞ്ഞവർക്ക് പോലും ഓൺലൈനിൽ വാക്‌സിൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിട്ടുള്ളത്. ഇതിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഈ വിഷയം ജില്ലാ മെഡിക്കൽ ഓഫീസറുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതും തിങ്കളാഴ്ച മുതൽ മരിയസദനം ഉൾപ്പെടെയുള്ള അഗതി മന്ദിരങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുമെന്നു ഉറപ്പ് ലഭിച്ചെന്നും ചെയർമാൻ അറിയിച്ചു.