പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള ആറാമത് ബാച്ച് ശ്രീനാരായണ ദർശന മൂല്യാധിഷ്ഠിത പഠന ക്ലാസിന് 15 ന് തുടക്കമാവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസ്. ഇതു സംബന്ധിച്ച് ചേർന്ന യോഗം വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയർ പേഴ്‌സൺ ബിന്ദു സജി മനത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് കോ-ഓർഡിനേറ്റർ എ.ബി.പ്രസാദ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്മിതാഷാജി, കുമാരി ഭാസ്‌കരൻ, റീനാ അജി, ബീനാ മോഹൻദാസ്, സുജാ മണിലാൽ, ലിജി ശ്യാം എന്നിവർ പ്രസംഗിച്ചു. രാജി ജിജിരാജ് സ്വാഗതവും, അംബികാ സുകുമാരൻ നന്ദിയും പറഞ്ഞു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 8848447687 ഫോൺ നമ്പരിൽ ബന്ധപ്പെടണം.