kak

കോട്ടയം: യാക്കോബായ സുറിയാനി സഭ മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസിന്റെ അൻപതാം പിറന്നാൾ ആചരിച്ചത് അഭയത്തിനൊപ്പം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം ചാരിറ്റബിൾ സൊസൈറ്റി നൽകിവരുന്ന ഉച്ചഭക്ഷണത്തിന്റെയും കൊവിഡ് രോഗികൾക്കുള്ള മൂന്നു നേരം ഭക്ഷണത്തിന്റെയും ഒരു ദിവസത്തെ മുഴുവൻ ചിലവും തിരുമേനി അഭയത്തിന് സമ്മാനിച്ചു. ഉച്ചഭക്ഷണത്തോടൊപ്പം പായസവും വിതരണം ചെയ്തു. മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണത്തിനു ശേഷം കുടമാളൂരുള്ള അഭയത്തിന്റെ അടുക്കളയിൽ നിന്ന് ഉച്ചയൂണ് കഴിച്ചാണ് തിരുമേനി മടങ്ങിയത്. അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, സി.പി.എം ഏറ്റുമാനൂർ എരിയ സെക്രട്ടറിയും അഭയം ഏറ്റുമാനൂർ ഏരിയ ചെയർമാനുമായ കെ.എൻ വേണുഗോപാൽ, സി.പി.എം ജില്ലാ കമ്മറ്റിയംഗം എം.എസ് സാനു എന്നിവരും പങ്കെടുത്തു.