ചങ്ങനാശേരി: ബെനഡിക്ട് മാർപ്പാപ്പയുടെ ദൈവശാസ്ത്ര സരണികളെ അധികരിച്ച് നവദിന അന്താരാഷ്ട്ര വെബിനാർ നടക്കും. 12 മുതൽ 20 വരെ വൈകുന്നേരം 6 മുതൽ 7.30 വരെയാണ് പഠന പരമ്പര. 12ന് പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള റോമൻ കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ ലെയൊനാർഡോ കാർഡിനൽ സാന്ദ്രി വെബിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. 20ന് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് ജോർജ് കാർഡിനൽ ആലഞ്ചേരി സമാപന സന്ദേശം നല്കും.