കൊഴുവനാൽ : ഗ്രാമപഞ്ചായത്തിൽ ഇനി ഇരുപത് രൂപയ്ക്ക് ഉച്ചയൂണ്. 10-ാം വാർഡിലെ ദർശന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ജനകീയം ഹോട്ടലിന്റെ പ്രവർത്തനം. പാഴ്‌സലിന് 25 രൂപ ഈടാക്കും. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് ജനകീയം ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്ജ്, പഞ്ചായത്ത് മെമ്പർമാരായ മാത്യൂ തോമസ്, ഗോപി കെ. ആർ, പി.സി. ജോസഫ്, സ്മിതാ വിനോദ്, മഞ്ജു ദീലീപ്, സെക്രട്ടറി ലിജോ ജോബ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീനാ ബിജു, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ ടി.ആർ വേണഗോപാൽ, അഡ്വ.ജയ്‌മോൻ ജോസ്, സെന്നി സെബാസ്റ്റ്യൻ, സാജൻ മണിയങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.