മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് ഇന്നും നാളെയുമായി നടക്കും. ഓൺലൈനായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേൽ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, പി.എ.വിശ്വംഭരൻ, എം. എ.ഷിനു, കെ.എസ്.രാജേഷ്, ബിപിൻ കെ.മോഹൻ, വനിതാസംഘം പ്രസിഡന്റ് അരുണ ബാബു, ചെയർമാൻ എം.വി. ശ്രീകാന്ത്, യൂണിയൻ എംപ്ലോയീസ് ഫോറം സെക്രട്ടറി എം.എം.അജേഷ്, കോഴ്സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രഗൽഭരായ വ്യക്തികൾ ക്ലാസുകൾ നയിക്കും.