മുണ്ടക്കയം : പൂഞ്ഞാർ - എരുമേലി പാതയിൽ ചോലത്തടത്ത് നിന്ന് കാവാലി കൂട്ടിക്കൽ കൊക്കയാർ വഴി ഇടുക്കി ജില്ലയിലെ മുപ്പത്തിയഞ്ചാം മൈലിൽ എത്തുന്ന റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 10 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിക്കുമെന്ന് പഞ്ചയാത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, വൈസ് പ്രസിഡന്റ് ജെസി ജോസ് എന്നിവർ അറിയിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ എം. എൽ.എ കെ.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തും. ആദ്യറീച്ച് 10 കോടി രൂപ വിനിയോഗിച്ചാണ് നിർമിക്കുന്നത്.