അടിമാലി: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ ഭരണത്തണലിൽ പിഞ്ചു കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ദേവികുളംയൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അടിമാലിയിൽ പകൽ പന്ത സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.മെമ്പർ ഹാപ്പി.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി, ഷിൻസ് ഏലിയാസ്, അജയ് എം.എസ്. അഭിജിത്, അൻസിൽ, തുടങ്ങിയവർ നേതൃത്വം നൽകി.