കട്ടപ്പന: ഓൺലൈൻ ഗെയിമുകളിലെ ചതികളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിദ്യാർത്ഥികളെ മരണത്തിലേക്ക് തള്ളിയിടുന്ന ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഐ.ടി. നയം രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, പി.ടി.എ. പ്രസിഡന്റ് സജി മണ്ണിപ്ലാക്കൽ, സ്‌കൗട്ട് മാസ്റ്റർ ജോസ് കെ.സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്ടൻ മേരിക്കുട്ടി പി.സി എന്നിവർ നേതൃത്വം നൽകി.