കട്ടപ്പന: ഫാ. സ്റ്റാൻ സാമി അശരണർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കർമയോഗിയാണെന്ന് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, അഡ്വ. കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടിൽ, സിബി പാറപ്പായിൽ, രാജൻ കാലാച്ചിറ, മാണി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.