കുമരകം : മൃത്യുഞ്ജയൻ തന്ത്രി സ്മാരക തന്ത്രവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി പ്രകാശാനന്ദ അനുസ്മരണം നടന്നു. ഓൺലൈനായി നടന്ന ചടങ്ങ് എം.എൻ.ഗോപാലൻ തന്ത്രി ഉദ്ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി ശിവഗിരിയിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രകാശം പരത്തി പ്രവർത്തിച്ച സ്വാമി ശ്രീനാരായണ ധർമ്മപ്രചാരരംഗത്ത് കേരളത്തിൽ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് രജീഷ് എ.എസ്, നിധീഷ് ശാന്തി, ശ്രീനാഥ് പി എന്നിവർ സംസാരിച്ചു.