രാജാക്കാട്: കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റും രാജാക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന റെജി പനച്ചിക്കൽ അനുസ്മരണ യോഗം നടത്തി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി റെജി പനച്ചിക്കലിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ, ഫാ. ജോബി വാഴയിൽ, ഇ.എം. ആഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.കെ. മാത്യു, വി.എ. കുഞ്ഞുമോൻ, എം.ജെ. ചാക്കോ, വി.വി. ബാബു, എം.സി. സുനിൽകുമാർ, ആർ. ബാലൻ പിള്ള, എം.പി ജോസ്, ഷാജി വയലിൽ, ജോസ് ചിറ്റടി, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, ജമാൽ ഇടശേരിക്കുടി എന്നിവർ പ്രസംഗിച്ചു.