ngo

കോട്ടയം: എൻജിനീയറിംഗ് കോളേജുകളിലും പോളി ടെക്‌നിക്കുകളിലും ലാബ്, വർക്ക്‌ഷോപ്പ് തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചതിൽ എൻ.ജി.ഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി. ഗവ. പോളി ടെക്‌നിക്കിൽ നടത്തിയ പ്രകടനം സംസ്ഥാനകമ്മിറ്റിയംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഇ എസ് സിയാദ് പങ്കെടുത്തു. പാമ്പാടി ആർ.ഐ.ടി എൻജിനീയറിംഗ് കോളേജിൽ ആർ. അശോകൻ, വൈക്കത്ത് എം. ജി ജയ്‌മോൻ, സന്തോഷ് പേൾ, പാലായിൽ ജി. സന്തോഷ്‌കുമാർ, കെ.കെ. പ്രദീപ്, കെ.ടി.അഭിലാഷ് , ചങ്ങനാശേരിയിൽ ബെന്നി പി. കുരുവിള എന്നിവർ ഉദ്ഘാടനം ചെയ്തു.