അടിമാലി: കമ്പി സിമന്റ് വിലവർദ്ധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് അഖില കേരള ആർട്ടിസാൻസ് ആന്റ് നിർമ്മാണ തൊഴിലാളി യൂണിയൻ( യു.ടി.യു.സി )ജില്ലാ കമ്മറ്റി വിവിധ കേന്ദ്രങ്ങളിൽ വീട്ടുമുറ്റ സമരം നടത്തും. നാളെ നനടക്കുന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലിയിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ബാബു നിർവ്വഹിക്കും ഉടുംമ്പൻചോലയിൽ എം.എസ് ഷാജിയും ഇടുക്കിയിൽ സെബാസ്റ്റ്യൻ വിളക്കുന്നനും തൊടുപുഴയിൽ കണ്ണൻദാസും പീരുമേട്ടിൽ ജി.വർഗ്ഗീസും ദേവികുളത്ത്് എൻ.എം സെയ്ത് മുഹമ്മദും ഉദ്ഘാടനം ചെയ്യും.