അടിമാലി. അടിമാലി മൃഗാശുപത്രിയിലെ ഡോക്ടർ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപമര്യദയായി പെരുമാറിയതായി പരാതി. ഇന്നലെ ഉച്ചയോടെ പടിക്കപ്പ് സ്വദേശിയായ ജോയിയും മകളും മൃഗാശുപത്രിയിൽ എത്തി വളർത്ത് നായ്ക്ക് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കേറ്റ് വാങ്ങുന്നതിനായി എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ബി. സെൽവം മദ്യപിച്ച് ലക്ക് കെട്ട രീതിയിൽ ജോയിയോടും മകളോടും സംസാരിക്കുകയും സർട്ടിഫിക്കേറ്റ് നൽകാതെ പറഞ്ഞു വിടുകയും ചെയ്തു..കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്‌ക് കഴുത്തിൽ കെട്ടിയാണ് ഇവരോട് സംസരിച്ചതും. തുടർന്ന് ജോയി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തി ഇത് സംബന്ധിച്ച പരാതി നൽകി.ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ചാണ് ജോലി ചെയ്യുന്നതെന്ന് ആക്ഷേപം മുമ്പും ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ഡോക്ടർക്ക് ഇത്സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.