കോട്ടയം: സതീഷ് കുമാർ മണലേൽ രചിച്ച 'അയ്മനത്തെ എന്റെ പൂന്തോട്ടം ' പുസ്തക പ്രകാശനവും സൗഹൃദ സംഗമവും ഇന്ന് വൈകിട്ട് 3.30ന് അയ്മനം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സഹകരണ മന്ത്രി വി.എൻ വാസവന് പുസ്തകം നൽകി മുൻ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ് പ്രകാശനം നിർവഹിക്കും .അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷാജിമോൻ പുസ്തക പരിചയം നടത്തും. ലതികാ സുഭാഷ്, ഡോ.ആർ സജിത്ത് കുമാർ, ഏ.കെ ആലിച്ചൻ, ഉഷാ ബാലചന്ദ്രൻ, അഡ്വ.ശാന്താറാം റോയി തോളൂർ, ബീനാ ബിനു, ഡോ.പി.ആർ.കുമാർ, സതീഷ് കുമാർ മണലേൽ, ഔസേപ്പ് ചിറ്റക്കാട് തുടങ്ങിയവർ പ്രസംഗിക്കും.