പള്ളിക്കത്തോട്: നെയ്യാട്ടുശേരിയിലെ മണ്ണ് കൊള്ളയ്ക്ക് ജിയോളജി വകുപ്പ് 10 ലക്ഷം രൂപ പിഴയിടാക്കി. തുടർന്ന് നിരോധന ഉത്തരവ് നീക്കി ഖനനാനുമതി നൽകി. പത്രവാർത്തകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു ഇവിടെ നടന്ന ഖനനത്തിന് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

ജിയോളജി വകുപ്പ് നൽകിയ ഉത്തരവുകൾ ലംഘിച്ച് മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തിയതിനെ തുടർന്നായിരുന്നു നേരത്തേ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം നീക്കുന്നതിന് ഫൈൻ ഇടാക്കി കരാറുകാരൻ നൽകിയ അപേക്ഷയിൽ യാതൊരു താമസവും കൂടാതെ വീണ്ടും മണ്ണെടുക്കുന്നതിനുള്ള അനുമതി നൽകി.

ആനിക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47, റീസർവ്വേ 512/11, മണ്ണെടുക്കന്നതിനാണ് അനുമതി നൽകിരുന്നത്. എന്നാൽ സമീപ സ്ഥലങ്ങളായ 512/12, 513/13, 513/71,513/6 എന്നിവടങ്ങളിൽ നിന്നും മണ്ണെടുത്തു മാറ്റിയതായാണ് പിഴ ഈടാക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. വലിയരീതിയിലുള്ള നിയമലംഘനങ്ങൾ നടന്നിട്ടും വീണ്ടും കരാറുകാരന് ഖനനാനുമതി നൽകിയ വകുപ്പിന്റെ നടപടി വിവാദമായിരുക്കുകയാണ്. എത്ര വലിയ പ്രദേശവും ഇടിച്ചുനിരത്തി മണ്ണ് കടത്തിയാൽ പിഴ നൽകി പ്രശ്‌നപരിഹാരം ഉണ്ടാക്കുന്ന സ്ഥിതിയാണ് നാട്ടിലുള്ളതെന്നും ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തർക്കുമെന്നും നാട്ടുകാർ പറഞ്ഞു. നിയലംഘനം ബോധ്യമായതോടെ ഗ്രാമപ്പഞ്ചായത്ത് അടിയന്തിരയോഗം ചേർന്ന് മുൻ ഭരണ സമിതി നൽകിയ ഖനനാനുമതി റദ്ദുചെയ്തിരുന്നു. പുതിയ പഞ്ചായത്ത് ഭരണ ,സമിതിയുടെ അനുമതി വീണ്ടും തരപ്പെടുത്തുന്നതോടെ 40 ഏക്കറോളം വരുന്ന തോട്ടം ഭൂമിയിലെ മൊട്ടക്കുന്നുകൾ ഇല്ലാതാകും.