മുണ്ടക്കയം: വിവാഹ ഒരുക്ക സെമിനാർ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 45 മത് വിവാഹ ഒരുക്ക സെമിനാർ യൂണിയൻ ആസ്ഥാനത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ്‌സ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി ജിരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ മോഹനൻ, എം.കെ രാജപ്പൻ, പി.എ വിശ്വംഭരൻ,എം.എ ഷിനു, കെ.എസ് രാജേഷ്, വിപിൻ കെ.മോഹൻ, പ്രീ മാരിയേജ് കോഴ്‌സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ എം.വി ശ്രീകാന്ത്, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എം.എം മജേഷ്, സൈബർ സേന യൂണിയൻ ചെയർമാൻ എം.വി വിഷ്ണു എന്നിവർ പ്രസംഗിച്ചു. ഡോ.അനൂപ് വൈക്കം, ആശാ പ്രദീപ്, ഡോ.ജോസ് ജോസഫ്, ഗ്രേയ്‌സ് ലാൽ, ജോർജുകുട്ടി ആഗസ്തി എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.