കുറിച്ചി: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടന്നു. പരിപാടിയുടെ ഭാഗമായി എം.കെ രാമചന്ദ്രന്റെ ഉത്തർഖണ്ഡിലൂടെ മാനസസരസ്സ് യാത്ര എന്ന പുസ്തകത്തിന്റെ സാരാംശങ്ങൾ അദ്ധ്യാപികയായ പി.ആർ സിന്ധു വിശദമാക്കി. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. കെ.എം സഹദേവൻ, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു.