കുമരകം: മുറ്റമാകെ വെള്ളക്കെട്ട്.. കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ വലിയകുളത്തിന് സമീപം പ്രവർത്തിക്കുന്ന മൂന്ന് സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്നതിന് തടസമായി പരിസരത്താകെ വെള്ളക്കെട്ടാൈണ്. അങ്കനവാടി , വെറ്റിനറി ഉപകേന്ദ്രം, വിനിതാ ശിശു വികസന വകുപ്പിന്റെ "സഖി " വൺ സ്റ്റോപ്പ് സെന്റർ എന്നിവയുടെ പരിസരങ്ങളാണ് വെള്ളം കെട്ടിക്കിടന്ന് മലിനമായിരിക്കുന്നത്. ഒരു മഴ പെയ്താൽ പിന്നെ പരിസരമാകെ വെള്ളം നിറയും. ഇപ്പോൾ നീന്തണം എന്നതാണ് അവസ്ഥ. കൊവിഡിന്റെ പശ്ചാത്തലത്തിൽ അങ്കണവാടി കെട്ടിടത്തിൽ പഠനം നടക്കുന്നില്ലെങ്കിലും വാർഡിലെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ്, വാർഡ്തല ജാഗ്രതാസമിതി യോഗങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. ദിവസങ്ങളായി കെട്ടികിടക്കുന്ന വെള്ളം മലിനമായിട്ടിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദത്തെ നേരിടാൻ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ബോധവത്ക്കരണം നടത്തുമ്പോഴാണ് സർക്കാർ സ്ഥാപനങ്ങളുടെ പരിസരമാകെ വെള്ളം നിറഞ്ഞുകിടക്കുന്നത്.

ഓട നിർമ്മിക്കണം

ഓട നിർമ്മിച്ചെങ്കിൽ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളൂ.താഴ്ന്നു കിടക്കുന്ന പ്രദേശം മണ്ണിട്ട് ഉയർത്തുകയുംവേണം. അങ്കണവാടിയിൽ കുട്ടികളെത്തി പഠനം ആരംഭിക്കുന്നതിന് മുൻപ് തന്നെ വിഷയത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.