കുറവിലങ്ങാട്: കോട്ടയം ജില്ലയ്ക്ക് വേണ്ടി ആവിഷ്‌ക്കരിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് കുറവിലങ്ങാട് കോഴായിലുള്ള ജില്ലാ കൃഷി തോട്ടത്തിൽ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്കും നിവേദനം നൽകിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.