vaideeka-yogam
എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ വൈദിക യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ വൈദിക യോഗം പുനഃസംഘടിപ്പിച്ചു. വൈദിക യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അജിത്ത് മടത്തുംമുറി ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രൻ ശാന്തി മുഖ്യപ്രഭാഷണം നടത്തി. അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ സംഘടനാ സന്ദേശം നൽകി. അടിമാലി യൂണിയന് കീഴിലുള്ള മുഴുവൻ വൈദികർക്കും യോഗത്തിന്റെ തിരിച്ചറിയൽ കാർഡുകൾ നൽകി. തുടർന്ന് അജിത് ശാന്തിമഠത്തുംമുറി (പ്രസിഡന്റ്)​,​ രവി ശാന്തി (വൈസ് പ്രസിഡന്റ്)​ അമൽ ശാന്തി (സെക്രട്ടറി),​​ ഗിരീഷ് ശാന്തി (മാങ്കുളം ജോയിന്റ് സെക്രട്ടറി)​ എന്നിവരടക്കം 15 അംഗ ഭരണ സമിതി വൈദിക യോഗം ഭരണ സമിതി പുനഃസംഘടിപ്പിച്ചു. അടിമാലി യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്. കിഷോർ, ശാഖാ കൺവീനർ വിദ്യാധരൻ ചെറുകുഴി എന്നിവർ ആശംസകളറിയിച്ചു. വൈദിക യോഗം വൈസ് പ്രസിഡന്റ് മണി ശാന്തി നന്ദി പറഞ്ഞു.