rain

കോട്ടയം : ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം ഇന്നും നാളെയും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും തഹസിൽദാർമാരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് തലങ്ങളിലും യോഗം ചേർന്ന് മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. കളക്ട‌റേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കൺട്രോൾ റൂമുകളിൽനിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകും. പഞ്ചായത്തുകളിലും നഗരസഭകളിലും കൺട്രോൾ റൂമുകൾ തുറന്നു. ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസക്യാമ്പുകളാക്കേണ്ട കേന്ദ്രങ്ങൾ തഹസിൽദാർമാർ കണ്ടെത്തിയിട്ടുണ്ട്.


കൺട്രോൾ റൂം നമ്പരുകൾ
ജില്ലാ എമർജൻ ഓപ്പറേഷൻ സെന്റർ കളക്ടറേറ്റ് : 0481- 2565400
0481 : 2566300, 9446562236

താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ : 04822 212325
ചങ്ങനാശേരി : 0481 2420037
കോട്ടയം : 0481 2568007
കാഞ്ഞിരപ്പള്ളി : 04828 312023
വൈക്കം : 04829 231331